
തിരുവല്ലയിൽ പതിനേഴുകാരിയെ പാർക്കിൽവെച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. ചുങ്കപ്പാറ സ്വദേശി ജെസ്വിനെ (26)യാണ് അറസ്റ്റ് ചെയ്തത്. പീഡനത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടിയുടെ ഗർഭഛിദ്രവും നടത്തിയിരുന്നു. കഴിഞ്ഞ മാസമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ നടത്തിയ വൈദ്യപരിശോധനയിൽ പെൺകുട്ടി ആറാഴ്ച ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു.
പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് ജെസ്വിനെ അറസ്റ്റ് ചെയ്തത്. തിരുവല്ല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പാർക്കിൽ ഉച്ച കഴിഞ്ഞ് മൂന്നുമണിയോടെ ആയിരുന്നു പീഡനത്തിനിരയായതെന്നാണ് പെൺകുട്ടിയുടെ മൊഴി. കവിയൂർ പഞ്ചായത്ത് പരിധിയിലാണ് ഈ പാർക്ക്.
പെൺകുട്ടിയുടെ പ്രായം, ഭാവി, ഗർഭത്തിൻറെ കാലദൈർഘ്യം എന്നിവ കണക്കിലെടുത്ത് സി.ഡബ്ല്യൂ.സിയുടെ സഹായത്തോടെ ഗർഭച്ഛിദ്രം നടത്തി. കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു ഇത്. നിലവിൽ പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഭ്രൂണത്തിന്റെ ഡി.എൻ.എ. സാമ്പിൾ അടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്. റിമാൻഡിൽ കഴിയുന്ന ജെസ്വിനാണോ കുട്ടിയുടെ പിതാവ് എന്ന് തെളിയിക്കാൻ ആവശ്യമായ പരിശോധനകൾ നടത്തുന്നതിന് വേണ്ടിയാണിത്.










